Tuesday, 14 November 2017

നിയുക്ത ശബരിമല മാളികപ്പുറം 
മേൽ ശാന്തിമാർക്കു പെരുനാട്ടിൽ ശബരിമല അയ്യപ്പസേവാ സമാജം  നൽകിയ സ്വീകരണത്തിൽ  നിന്നുള്ള ദൃശ്യങ്ങൾ.








Wednesday, 8 November 2017

അയ്യപ്പ മഹാസംഗമത്തിൽ നിന്ന് 
(2017 November 4)

വൃശ്ചികം 1 വൃക്ഷം 1 പദ്ധതിയുടെ ഉദ്ഘാടനം
(2017 November 4)

Sunday, 4 December 2016

വനപാതയിലൂടെയുള്ള
തീർത്ഥയാത്ര

                             CLICK HERE TO DOWNLOAD



Saturday, 3 December 2016

  Mission Green Sabarimala  

Its our Responsibility to keep
Sannidhanam, Pamba and the entire Poongavanam
Clean, Safe and Pollution free





കാന്തമല ശാസ്താക്ഷേത്രം


    പരശുരാമനാൽ നിർമ്മിതമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കാന്തമല ശാസ്താക്ഷേത്രം. വാനപ്രസ്ഥഭാവത്തിലുളള ശാസ്താവാണ് കാന്തമലയിൽ കുടികൊളളുന്നത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ കാന്തമലയുടെ അടിവാരത്തിൽ നിന്നും കണ്ടെത്തിയ ശാസ്താവിൻറെ വിഗ്രഹമാണ് ഇവിടെ ആരാധന ചെയ്യുന്നത്. 

മൂഴിയാറിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് കോളനിക്കുവേണ്ടി സർവ്വേ നടത്തുന്നതിനിടെ ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിൻറെ അടിത്തറയായി ഉപയോഗിച്ചിരുന്ന കരികല്ലുകളും പടികളായിരുന്ന പാറക്കല്ലുകളും ബലിക്കല്ലുകളുമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കൂടുതലായി നടത്തിയ തിരച്ചിലിൽ
ക്ഷേത്രത്തിൻറെ ചെങ്കൽത്തറകളും പടിപ്പാറകളും കണ്ടെത്തി. കാട് കൂടുതൽ തെളിച്ചപ്പോൾ ഒരു കുളവും, കുളത്തിൽ നിന്നും ക്ഷേത്രത്തിൻറെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. 

കുളം വൃത്തിയാക്കി നടത്തിയ തിരച്ചിലിൽ വലതുകരം ഉടഞ്ഞ ശാസ്താ വിഗ്രഹം കണ്ടെത്തി. ചെങ്കൽത്തറ കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രവും ഉപദേവതാ പ്രതിഷ്ഠയും നടത്തി.പഞ്ചശാസ്താ ക്ഷേത്രങ്ങളുടെ ഭൂമിശാസ്ത്രപരമായ ദിശാ അടിസ്ഥാനത്തിലും മൂഴിയാറിലെ ശാസ്താക്ഷേത്രം പണ്ടെങ്ങോ കാണാതായ കാന്തമല ശാസ്താക്ഷേത്രമാകാമെന്ന് കരുതുന്നു..

ശബരിമലയിൽ സന്യാസ ഭാവത്തിലെ അയ്യപ്പനുമാണെന്ന് വിശ്വാസം. കുളത്തൂപ്പുഴ മുതൽ ശബരിമല വരെയുള്ള പഞ്ചശാസ്താ ക്ഷേത്രത്തിൽ തൊഴുത് ദർശനം നടത്തുന്നവർ ജീവിതത്തിൻറെ എല്ലാ ഭാവങ്ങളും അവസ്ഥകളും അറിഞ്ഞു ' തത്വമസി 'യാകുന്നു..

ആഴി പൂജ


ശബരിമല വ്രതാനുഷ്ഠാന കാലത്ത് പ്രധാന ചടങ്ങ)ണ്  ആഴിപൂജ.ഇത് ഒരു നിശാനുഷ്ഠാനമാണ്. ഇപ്പോൾ അഴി പുജ വിരളമാണ്.
      ആഴിപൂജക്ക് വെള്ളഠ കുടി, പടുക്ക എന്നീ പേരുകൾ കൂടി യുണ്ട്. മണ്ടല കാലത് കന്നി അയ്യപ്പൻമാരുടെ ഗൃങ്ങളിലാണ് ആഴി പൂജപ്രധാനമായി നട ക്കുന്നത്.
       വീടിനു മുമ്പിൽഏഴ് കോൽ ചതുരത്തിലാണ് ഏഴിപന്തൽ നിർമ്മിക്കുന്നത് ,പന്തലിന്റെ മദ്ധJ ഭാഗത്ത' വെള്ള വസ്ത്രംകൊണ്ട് അലങ്കരിച്ച് ശ്രീകോവിൽ നിർമ്മിക്കുo, കുരുത്തോല, ആലില, മാവില, പ്ളാവില എന്നിവ ഉപയോഗിച്ചാണ് പന്തൽ അലങ്കരിക്കന്നത്.
     പന്തലിന്റെ കന്യാ കോണിൽ ഗണപതിക്ക് സ്ഥാനം നൽകും,,മാളിക പുറത്തമ്മ, ഉപദേവൻമാർ, തലപ്പാറമല, ഉടുമ്പാറമല, കടുത്ത സ്വാമി, കറുപ്പ സ്വാമി വാവരുടെ സ്വാമി എന്നിവർക്ക് പ്രത്യേകം സ്ഥാനം കൽപ്പിച്ചിട്ടൂണ്ട്, ശ്രീകോവിലിൽ നിന്നകന്ന് ഈശാന കോണിലാണ് അഴി,
         ഒരോസ്ഥാനത്ത് നിലവിളക്ക് കൊളുത്തി അതിന് മുന്നിൽ മലര്, കരിക്ക് പഴം എന്നിവ ഒരുക്കി വെക്കും,
     പന്തലിനുള്ളിലെ ശ്രീകോവിലിനുള്ളിൽ ശാസ്താവിനെപ്രതിഷ്ഠിക്കണം.പീഠംവെച്ച് പട്ടു വിരിച്ച് നെല്ലും അരിയും നിരത്തണം. അതിനു മുകളിൽ മുഖം കിഴക്കോട്ടായി ഒരു നാളികേരം വെക്കണം അയ്യപ്പസ്വാമി യുടെ ഒരു ചിത്രത്തിനും ഒരു സ്ഥാനം നൽകണം പീ0 ത്തിന് മുകളിൽ ഒരു വാൾ വെക്കുന്നതും നല്ലതാണ്.
       പന്തലിന്റെ ഈശാന കോണിൽ അൽപം അകലെയാണ് അഴി, പൂവണ്ണിൽ വിറക്, പ്ലാവിൻ വിറക്, എന്നിവയാണ് ആഴി കൂട്ടാൻ ഉത്തമം.ശ്രീകോവിലിനുള്ളിലെ ദീപാരാധനയ്ക്ക് ശേഷം ആഴിക്ക് തീ കൊളുത്തണം. പിന്നിട്ട് ആഴിയെ വലം വെച്ച് ശരണം വിളിക്കണം.
    ചെണ്ട ,നാഗസ്വരം എന്നിവയുടെ ശബ്ദഘോഷങ്ങളും ശരണം വിളിയുടെ ആരവവും സമ്മിശ്രമായി ഉയരുമ്പോൾ ഭക്തിനിർഭരമായ ഒരു അന്തരീക്ഷം സംജാതമാകും ഈ അസുലഭനിമിഷങ്ങൾ നൽകണ നി ർ വൃതി പല അയ്യപ്പൻമാരെയും ഭക്തിപരമായ ഒരു ഉന്മാദവസ്ഥയിലേക്ക്  ആനയിക്കുന്നു പിന്നീട് ഉറഞ്ഞു തുള്ളുന്ന അയ്യപ്പൻമാർ തീ കനൽ വാരിയെറി യുകയും കല നിലുള്ളിൽ നൃത്തം ചെയുകയും ചെയ്യും.
     അയ്യപ്പൻമാർ ആഴിയിൽ ചാടി സ്വയം ശുചീകരണം നടത്തുന്നു എന്നാണ് വിശ്വസിച്ച് വരുന്നത്. തീ വാരി എറിഞ്ഞാലും തീയിൽ ചവുട്ടി നൃത്തമാടിയാലും അയ്യപ്പൻമാരുടെ ദേഹം പൊള്ളാറില്ല എന്നതാണ് അത്ഭുതം.
    പ്രകൃതിയിലെ ഏറ്റവും തീഷ്ണമായ ശുദ്ധീകരണ വസ്തുവാണ് അഗ്നി.ആ അഗ്നിയിലാണ് അയ്യപ്പൻമാർ ശുദ്ധീകരണം നടത്തുന്നത്,

Tuesday, 22 November 2016

പതിവ് തെറ്റിച്ചില്ല; 53 ആം വയസ്സിലും 608 നെയ്‌ത്തേങ്ങയുമായി സോമനാചാരി സന്നിധാനത്ത് എത്തി...


(കടപ്പാട് : Reporter Live)
ശബരിമല: അയ്യപ്പന് 608 നെയ്‌ത്തേങ്ങകളുമായി മലകയറിയെത്തിയ സോമനാചാരി, ഭക്തിയുടെ വേറിട്ട മുഖമായി. 36 കിലോഗ്രാം നെയ്യും, 130 കിലോഗ്രാം നാളികേരവുമടങ്ങുന്ന ചുമട് ഒറ്റയ്‌ക്കെടുത്താണ് 53 വയസ്സുകാരനായ സോമനാചാരി അഞ്ചാം വര്‍ഷവും സന്നിധാനത്ത് എത്തുന്നത്. 
ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടിന് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങിയ സോമനാചാരി, രാത്രി എട്ടു മണിയോടെ സന്നിധാനത്ത് എത്തുകയായിരുന്നു. തളര്‍ച്ച തോന്നിയപ്പോഴൊക്കെ വഴിയില്‍ വിശ്രമിച്ച സോമനാചാരി സാവധാനമാണ് മല കയറിയത്. സോമനാചാരിയെ സഹായിക്കാന്‍ മകന്‍ പ്രസാദും, അയല്‍വാസികളായ ഏതാനും ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ് സോമനാചാരി. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്നു സോമനാചാരി. എന്നാല്‍ ഇപ്പോള്‍ ചെറിയ തോതില്‍ കൃഷിയും ജനവാസ മേഖലയില്‍ എത്തുന്ന പാമ്പുകളെ പിടികൂടലുമൊക്കെയായി സോമനാചാരി കഴിയുകയാണ്....
വീടിനുടത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന ചെറിയ തുകകള്‍ സമാഹരിച്ചാണ് ശബരിമല ദര്‍ശനത്തിന് സോമനാചാരി പണം കണ്ടെത്തുന്നത്. ഇശ്വരാനുഗ്രഹത്തിന്റെ അംശം നല്ലവരായ നാട്ടുകാര്‍ക്ക് കൂടി കിട്ടാനാണ് താന്‍ മല ചവിട്ടുന്നതെന്ന് സോമനാചാരി പറയുന്നു....

Friday, 11 November 2016

ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധിക്ഷേത്രങ്ങൾ

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാലഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105 ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം.
ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലായി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് ഈ 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ഈ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു

Thursday, 10 November 2016


മണ്ഡലകാല വ്രതം 41 ദിവസം ആയതിന്റെ പ്രത്യേകത


👉 4 എന്നത് വിഷ്ണുവിന്റെയും 1 എന്നത് ശിവന്റെയും അംശശൂപമായി കണക്കാക്കുന്നു.. ഹരിയും ഹരനും ചേർന്നതാണ് 41. ശംഖ്, ചക്രം, ഗദ, പത്മം എന്ന 4 രൂപങ്ങളുള്ള മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുമ്പോൾ 1 ശിവനെ കുറിക്കുവാനായും ഉപയോഗിക്കുന്നു.

👉 365 ദിവസങ്ങളാണ് ഒരു സൗരവർ ഷത്തിലുള്ളത്. 27 ദിവസം കൂടുന്നതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രമാസമെന്ന സങ്കൽപ്പത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ചന്ദ്രൻ ഒരു സ്ഥാനത്തു നിന്നും കാന്തിക വൃത്തത്തിലൂടെ സഞ്ചരിച്ച് അതേ സ്ഥാനത്ത് തന്നെ എത്തുന്ന കാലമാണ്  നക്ഷത്രമാസം. ഇത് 27.3217 ദിവസമാണ്. ഏതാണ്ട് 27 ദിവസങ്ങളാണ്. ഈ 27 ദിവസത്തെ ഒരു മാസമായി കണക്കക്കി 27 X 12 മാസങ്ങൾ = 324 ദിവസങ്ങൾ കിട്ടും. സൗരവർഷത്തിലെ 365 ദിവസങ്ങളിൽ നിന്ന് നക്ഷത്രവർഷത്തിലെ 324 ദിവസങ്ങൾ കുറച്ചൽ 41 കിട്ടും [365 - 324 = 41]. ഇതാണ് മണ്ഡലം 41 ദിവസത്തെ പ്രത്യേകത എന്ന ഒരഭിപ്രായം നിലവിലുണ്ട്.

👉  മഹിഷിയെ ' അന്വേഷിച്ച് മണികണ്ഠൻ പന്തളത്തു നിന്ന് പുറപ്പെട്ടത് വൃശ്ചികം 1 നായിരുന്നു 41 ദിവസം യാത്ര ചെയ്തപ്പോഴാണ് ഏരുമേലിയിൽ വച്ച് മഹിഷിയെ കാണുന്നതും കോക്ഷം നൽക്കുന്നതും. ഈ വിശ്വാസത്താൽ 41 ദിവസത്തെ വ്രതമാണ് ശബരിമല തീർത്ഥാടകർ സ്വീകരിച്ചു പോരുന്നത്.

👉 പുരാതന വൈദ്യശാസ്ത്രം മുന്നോട്ടു വച്ചിട്ടുള്ള ഒരാശയം 41 ദിവസമെടുക്കും നാം കഴിക്കുന്ന ഭക്ഷണം മജ്ജയും മനസ്സുമായി രൂപാന്തരം പ്രാപിക്കാനെന്നാണ്. 41 ദിവസത്തെ വ്രതപാലനത്തിലൂടെ മാനസ്സികവും ശാരീരികവുമായ ശുദ്ധീകരണം നടക്കുന്നുവെന്നർത്ഥം.

ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ
🌺🌺🌺🌺🌺🌺🌺🌺🌺🌺സ്വാമിയേ........ശരണമയ്യപ്പാ.......🌺🌺🌺🌺🌺🌺🌺🌺🌺🌺

ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ

Friday, 21 October 2016

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്...



തീർത്ഥാടകരുടെ
 🚗🚕🚘🚙
വാഹനങ്ങൾ
ശബരിമല 
പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 


9400044991


9562318181


എന്നീ
ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും. 

ഇന്നു മുതൽ സേവനം ലഭ്യമാണ്.

 സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.

പ്രധാന ഫോൺ നമ്പരുകൾ: ☎☎☎
 *********
എസ്. ടി.ഡി കോഡ് 04735
_______

ദേവസ്വം കമ്മീഷണർ


 04735202004

_______
വിജിലൻൻസ് എസ്.പി 

04735202081

_______
വിജിലൻസ് ഓഫീസ് 


04735202058

_______
ഇൻഫർമേഷൻ സെന്റർ ശബരിമല 


04735202048

_______
ഇൻഫർമേഷൻ സെന്റർ പമ്പ 

04735202339

_______
അക്കോമഡേഷൻ


 04735202049

_______
ഗസ്റ്റ് ഹൗസ് പമ്പ🏡

04735202441

_______
ഗസ്റ്റ് ഹൗസ് ശബരിമല


04735202056

_______
അന്നദാന മണ്ഡപം

04735 202918

_______
പോസ്റ്റ് ഓഫീസ്📮 ശബരിമല 

04735 202130

_______
പോസ്റ്റ് ഓഫീസ് 📮പമ്പ 

04735202330

_______
പൊലീസ് സ്റ്റേഷൻ ശബരിമല

04735202014 

04735202016

_______
പൊലീസ് സ്റ്റേഷൻ പമ്പ 

04735203419 


04735203386

_______
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല 

04735202029

_______
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ 

04735203523

_______
പൊലീസ് വയർലെസ് 

04735202079

_______
ഫയർഫോഴ്സ് ശബരിമല 

04735202033

_______
കെ. എസ്. ആർ. ടി. സി പമ്പ 

04735203445

_______
ഫോറസ്റ്റ് ഓഫീസ് പമ്പ 

04735202335

_______
ഫോറസ്റ്റ് ഓഫീസ് പമ്പ 

04735202074

_______
ഗവ.ആശുപത്രി 🏥 പമ്പ 

04735203318

_______
ഗവ.ആശുപത്രി🏥 ശബരിമല 

04735202101

_______
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല


 04735202199


04735202000


04735202836.
_______

Monday, 17 October 2016

ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി ശബരിമല മേൽശാന്തി

സന്നിധാനം: ശബരിമല മേൽശാന്തിയായി ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ 15 പേരിൽ നിന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. മനുകുമാര്‍ എം.ഇ ആണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. ദേവസ്വം ബോർഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഹൈക്കോടതി നിരീക്ഷകനും നറുക്കെടുപ്പിൽ പങ്കെടുത്തു.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പാലക്കാട് ചെർപ്പുളശേരി തെക്കുപുറത്ത് മഠാംഗമാണ്. വൃശ്ചികം ഒന്നിന് ശബരിമല സന്നിധാനത്തെത്തി ചുമതലയേല്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വരുന്ന ഒരു വര്‍ഷം പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് കഴിയും. മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉള്‍പ്പെട്ടിരുന്നു.
കടപ്പാട്: ജന്മഭൂമി

T M Unnikrishnan Namboodiri was today selected as the new Melsanthi (head priest) of the famed Lord Ayyappa temple here.
The new priest, hailing from Cheruplassery in Palakkad district, was selected through draw of lots at the temple.
In another draw of lots, M A Manukumar from Changancherry was selected as the next melsanthi at the Malikappuram Devi temple.
Both the priests will assume charge at the respective temples for the next one year beginning on Malayalam month Vrichikom (November 16 ) when the temples re-open for the annual pilgrimage season.

Friday, 14 October 2016

 108 Sastha Temples in Kerala


Following are the 108 Sastha temples in Kerala which is arranged and ordered as per the
Ayyappan Thottam Paattu.
  • 1. Thrikkunnapuzha Dharmasasthavu,Alappuzha
  • 2. Thiruvullakkavu Sasthavu,Thrissur
  • 3. Aryankavu Dharmasasthavu,Kollam
  • 4. Chambrakulangara Ayyappan,
  • 5. Chamravattam Sasthavu,Malappuram
  • 6. Achan Kovil Darmasasthavu,Kollam
  • 7. Kulathupuzha Sasthav,Kollam
  • 8. Kolakkottiri Ayyappankavu,
  • 9. Sabarimala Sreedharma Sasthavu,Pathanamthitta
  • 10. Kizhakedesam Sasthavu,
  • 11. Meenachil Sasthavu,
  • 12. Arakkulam Dharmasasthavu,Iddukki
  • 13. Mattil Sasthavu,
  • 14. Cheruthazhathukavu Sasthavu,
  • 15. Kalleli Sasthav,
  • 16. Nandikeswarankavu Sastha,
  • 17. Thakazhi Dhramasasthavu,
  • 18. Chakkamkulangara Dharmasasthavu,
  • 19. Aarattupuzha Sasthavu,Thrissur
  • 20. Manaloor Ayyappan Kavu,
  • 21. Manakodi Sasthavu,
  • 22. Edathra Sasthavu,
  • 23. Edathuruthi Ayyappan Kavu,
  • 24. Kanyakulangara Dharmasasthavu,
  • 25. Nettissery Sasthavu,
  • 26. Mulankunnathu Kavu Darma Sasthavu,
  • 27. Udalakkavu Sasthavu,
  • 28. Kodumpu Ayyappa,
  • 29. Manakkadu Dharmasasthavu,
  • 30. Thykkadu Sasthavu,
  • 31. Akamala Sreedharma Sasthavu,Thrissur
  • 32. Thottakkare Molukurussy Ayyappankavu,
  • 33. Ayyankuzhikkavu Sasthavu,
  • 34. Kollankodu Pulikkodu Ayyappan,
  • 35. Cherpulasery Ayyappan Kavu,Palakkad
  • 36. Poonjal Darmasasthavu,
  • 37. Punchapadam Pulinkkavu Ayyappa,
  • 38. Theeyadikkavu,
  • 39. Nagalassery Ayyappankavu,
  • 40. Mundamuka Ayyappan,
  • 41. Thichur Sasthavu,
  • 42. Malamakkavu Ayyappan,
  • 43. Nangulam Sasthavu,
  • 44. Neriyamangalam Sasthavu,
  • 45. Aanaparambu Daramasasthavu,
  • 46. Thayankavu Sasthavu,
  • 47. Perungottukavu Sasthavu,
  • 48. Kothakulangara Sasthavu,
  • 49. Mangalam Ayyappan Kavu,
  • 50. Chemeli Dharmasasthavu,
  • 51. Pottankkavu,
  • 52. Thiruvarchanamkunnu,
  • 53. Malamakkavu Ayyappan,
  • 54. Thrikkalathur Sreeraman,
  • 55. Vayaskkara Dharmasasthavu,
  • 56. Narayanamangalam Ayyappankavu,
  • 57. Sakthikulankara Sasthavu,
  • 58. Ayyappanpara Sasthavu,
  • 59. Manalithara Mullapallikavu,
  • 60. Kuttoor Sasthav,
  • 61. Pattikkadu Dharmasastha,
  • 62. Markkadakkavu Sastha,
  • 63. Koodapuzha Marathopalli Sasthav,
  • 64. Neervilagam Dharmasastha,
  • 65. Kaattuvalli Dharmasastha,
  • 66. Karukuttikkavu,
  • 67. Kozhikkal Kandan Sasthavu,
  • 68. Ezhinjillam Sasthavu,
  • 69. Kannanallur Sasthavu,
  • 70. Kutiyothu Temple,
  • 71. Kannadiparambu Dharmasasthavu,
  • 72. Chethamangalam Ayyappan,
  • 73. Chovvara Sasthavu,
  • 74. Edaneer Vishnu,
  • 75. Kolasserykavu Sastha,
  • 76. Paduvilakkavu Sastha,
  • 77. Kaarakkattu Sreedharma Sasthavu,
  • 78. Paandangari Dharmasastha,
  • 79. Rampuram Sasthavu,
  • 80. Kanimangalam Sasthavu,
  • 81. Elampalli Madathil Dharmasasthavu,
  • 82. Cheerappanchira Mukkalvattam Ayyappa,
  • 83. Vyasachalam Sasthavu,
  • 84. Karthyakulangara Sreedharmasastha,
  • 85. Thechikkottukavu Sastha,
  • 86. Mupuramkavu Sreekandansasthavu,
  • 87. Varamsasthamkotta Temple,
  • 88. Pullukulangara Darmasasthavu,
  • 89. Thrikkadambu Temple,
  • 90. Chathankottakavu,
  • 91. Kodannoor Sasthavu,
  • 92. Mangattu Kavu Ayyappan,
  • 93. Velupilli Dharmasastha,
  • 94. Rarothu Ayyappa,
  • 95. Thrivuvaniyoor Temple,
  • 96. Malamel Temple,
  • 97. Areswaram Sasthavu,
  • 98. Karimpuzha Sreeraman Temple,
  • 99. Chathannoor Bhoothanathan (Siva Temple),
  • 100. Ponnabalamedu,
  • 101. Koovapalli Narkkalakavu,
  • 102. Mundarakodu Ayyappa,
  • 103. Eramam Muthukkattukavu Ayyappan,
  • 104. Kochambalam,
  • 105. Erumeli Dharmasasthavu,Kottayam
  • 106. Kezhoor Dharmasasthavu,
  • 107. Niram Kaithakkotta Sasthavu,
  •     108. Arangavu Sasthavu,

Tuesday, 11 October 2016

Mandala Pooja Maholtsav 2016
by Sabarimala Ayyappa Seva Samajm Azhikkal Ayyappa Yogam
at Azhikkal sree Pambadiyal Temple, Azhikkal, Kannur-9, Kerala
(2016 December 2 to December 10)