Thursday 10 November 2016


മണ്ഡലകാല വ്രതം 41 ദിവസം ആയതിന്റെ പ്രത്യേകത


👉 4 എന്നത് വിഷ്ണുവിന്റെയും 1 എന്നത് ശിവന്റെയും അംശശൂപമായി കണക്കാക്കുന്നു.. ഹരിയും ഹരനും ചേർന്നതാണ് 41. ശംഖ്, ചക്രം, ഗദ, പത്മം എന്ന 4 രൂപങ്ങളുള്ള മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുമ്പോൾ 1 ശിവനെ കുറിക്കുവാനായും ഉപയോഗിക്കുന്നു.

👉 365 ദിവസങ്ങളാണ് ഒരു സൗരവർ ഷത്തിലുള്ളത്. 27 ദിവസം കൂടുന്നതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയുന്നത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രമാസമെന്ന സങ്കൽപ്പത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ചന്ദ്രൻ ഒരു സ്ഥാനത്തു നിന്നും കാന്തിക വൃത്തത്തിലൂടെ സഞ്ചരിച്ച് അതേ സ്ഥാനത്ത് തന്നെ എത്തുന്ന കാലമാണ്  നക്ഷത്രമാസം. ഇത് 27.3217 ദിവസമാണ്. ഏതാണ്ട് 27 ദിവസങ്ങളാണ്. ഈ 27 ദിവസത്തെ ഒരു മാസമായി കണക്കക്കി 27 X 12 മാസങ്ങൾ = 324 ദിവസങ്ങൾ കിട്ടും. സൗരവർഷത്തിലെ 365 ദിവസങ്ങളിൽ നിന്ന് നക്ഷത്രവർഷത്തിലെ 324 ദിവസങ്ങൾ കുറച്ചൽ 41 കിട്ടും [365 - 324 = 41]. ഇതാണ് മണ്ഡലം 41 ദിവസത്തെ പ്രത്യേകത എന്ന ഒരഭിപ്രായം നിലവിലുണ്ട്.

👉  മഹിഷിയെ ' അന്വേഷിച്ച് മണികണ്ഠൻ പന്തളത്തു നിന്ന് പുറപ്പെട്ടത് വൃശ്ചികം 1 നായിരുന്നു 41 ദിവസം യാത്ര ചെയ്തപ്പോഴാണ് ഏരുമേലിയിൽ വച്ച് മഹിഷിയെ കാണുന്നതും കോക്ഷം നൽക്കുന്നതും. ഈ വിശ്വാസത്താൽ 41 ദിവസത്തെ വ്രതമാണ് ശബരിമല തീർത്ഥാടകർ സ്വീകരിച്ചു പോരുന്നത്.

👉 പുരാതന വൈദ്യശാസ്ത്രം മുന്നോട്ടു വച്ചിട്ടുള്ള ഒരാശയം 41 ദിവസമെടുക്കും നാം കഴിക്കുന്ന ഭക്ഷണം മജ്ജയും മനസ്സുമായി രൂപാന്തരം പ്രാപിക്കാനെന്നാണ്. 41 ദിവസത്തെ വ്രതപാലനത്തിലൂടെ മാനസ്സികവും ശാരീരികവുമായ ശുദ്ധീകരണം നടക്കുന്നുവെന്നർത്ഥം.

ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ
🌺🌺🌺🌺🌺🌺🌺🌺🌺🌺സ്വാമിയേ........ശരണമയ്യപ്പാ.......🌺🌺🌺🌺🌺🌺🌺🌺🌺🌺

ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ卐ૐ

No comments:

Post a Comment