Friday 11 November 2016

ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധിക്ഷേത്രങ്ങൾ

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാലഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105 ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം.
ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലായി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് ഈ 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ഈ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു

No comments:

Post a Comment