ആഴി പൂജ
ആഴിപൂജക്ക് വെള്ളഠ കുടി, പടുക്ക എന്നീ പേരുകൾ കൂടി യുണ്ട്. മണ്ടല കാലത് കന്നി അയ്യപ്പൻമാരുടെ ഗൃങ്ങളിലാണ് ആഴി പൂജപ്രധാനമായി നട ക്കുന്നത്.
വീടിനു മുമ്പിൽഏഴ് കോൽ ചതുരത്തിലാണ് ഏഴിപന്തൽ നിർമ്മിക്കുന്നത് ,പന്തലിന്റെ മദ്ധJ ഭാഗത്ത' വെള്ള വസ്ത്രംകൊണ്ട് അലങ്കരിച്ച് ശ്രീകോവിൽ നിർമ്മിക്കുo, കുരുത്തോല, ആലില, മാവില, പ്ളാവില എന്നിവ ഉപയോഗിച്ചാണ് പന്തൽ അലങ്കരിക്കന്നത്.
പന്തലിന്റെ കന്യാ കോണിൽ ഗണപതിക്ക് സ്ഥാനം നൽകും,,മാളിക പുറത്തമ്മ, ഉപദേവൻമാർ, തലപ്പാറമല, ഉടുമ്പാറമല, കടുത്ത സ്വാമി, കറുപ്പ സ്വാമി വാവരുടെ സ്വാമി എന്നിവർക്ക് പ്രത്യേകം സ്ഥാനം കൽപ്പിച്ചിട്ടൂണ്ട്, ശ്രീകോവിലിൽ നിന്നകന്ന് ഈശാന കോണിലാണ് അഴി,
ഒരോസ്ഥാനത്ത് നിലവിളക്ക് കൊളുത്തി അതിന് മുന്നിൽ മലര്, കരിക്ക് പഴം എന്നിവ ഒരുക്കി വെക്കും,
പന്തലിനുള്ളിലെ ശ്രീകോവിലിനുള്ളിൽ ശാസ്താവിനെപ്രതിഷ്ഠിക്കണം.പീഠംവെച്ച് പട്ടു വിരിച്ച് നെല്ലും അരിയും നിരത്തണം. അതിനു മുകളിൽ മുഖം കിഴക്കോട്ടായി ഒരു നാളികേരം വെക്കണം അയ്യപ്പസ്വാമി യുടെ ഒരു ചിത്രത്തിനും ഒരു സ്ഥാനം നൽകണം പീ0 ത്തിന് മുകളിൽ ഒരു വാൾ വെക്കുന്നതും നല്ലതാണ്.
പന്തലിന്റെ ഈശാന കോണിൽ അൽപം അകലെയാണ് അഴി, പൂവണ്ണിൽ വിറക്, പ്ലാവിൻ വിറക്, എന്നിവയാണ് ആഴി കൂട്ടാൻ ഉത്തമം.ശ്രീകോവിലിനുള്ളിലെ ദീപാരാധനയ്ക്ക് ശേഷം ആഴിക്ക് തീ കൊളുത്തണം. പിന്നിട്ട് ആഴിയെ വലം വെച്ച് ശരണം വിളിക്കണം.
ചെണ്ട ,നാഗസ്വരം എന്നിവയുടെ ശബ്ദഘോഷങ്ങളും ശരണം വിളിയുടെ ആരവവും സമ്മിശ്രമായി ഉയരുമ്പോൾ ഭക്തിനിർഭരമായ ഒരു അന്തരീക്ഷം സംജാതമാകും ഈ അസുലഭനിമിഷങ്ങൾ നൽകണ നി ർ വൃതി പല അയ്യപ്പൻമാരെയും ഭക്തിപരമായ ഒരു ഉന്മാദവസ്ഥയിലേക്ക് ആനയിക്കുന്നു പിന്നീട് ഉറഞ്ഞു തുള്ളുന്ന അയ്യപ്പൻമാർ തീ കനൽ വാരിയെറി യുകയും കല നിലുള്ളിൽ നൃത്തം ചെയുകയും ചെയ്യും.
അയ്യപ്പൻമാർ ആഴിയിൽ ചാടി സ്വയം ശുചീകരണം നടത്തുന്നു എന്നാണ് വിശ്വസിച്ച് വരുന്നത്. തീ വാരി എറിഞ്ഞാലും തീയിൽ ചവുട്ടി നൃത്തമാടിയാലും അയ്യപ്പൻമാരുടെ ദേഹം പൊള്ളാറില്ല എന്നതാണ് അത്ഭുതം.
പ്രകൃതിയിലെ ഏറ്റവും തീഷ്ണമായ ശുദ്ധീകരണ വസ്തുവാണ് അഗ്നി.ആ അഗ്നിയിലാണ് അയ്യപ്പൻമാർ ശുദ്ധീകരണം നടത്തുന്നത്,
No comments:
Post a Comment