കാന്തമല ശാസ്താക്ഷേത്രം
പരശുരാമനാൽ നിർമ്മിതമായ അഞ്ചു ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കാന്തമല ശാസ്താക്ഷേത്രം. വാനപ്രസ്ഥഭാവത്തിലുളള ശാസ്താവാണ് കാന്തമലയിൽ കുടികൊളളുന്നത്. പത്തനംതിട്ട ജില്ലയിലെ മൂഴിയാറിൽ കാന്തമലയുടെ അടിവാരത്തിൽ നിന്നും കണ്ടെത്തിയ ശാസ്താവിൻറെ വിഗ്രഹമാണ് ഇവിടെ ആരാധന ചെയ്യുന്നത്.
മൂഴിയാറിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് കോളനിക്കുവേണ്ടി സർവ്വേ നടത്തുന്നതിനിടെ ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിൻറെ അടിത്തറയായി ഉപയോഗിച്ചിരുന്ന കരികല്ലുകളും പടികളായിരുന്ന പാറക്കല്ലുകളും ബലിക്കല്ലുകളുമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കൂടുതലായി നടത്തിയ തിരച്ചിലിൽ
ക്ഷേത്രത്തിൻറെ ചെങ്കൽത്തറകളും പടിപ്പാറകളും കണ്ടെത്തി. കാട് കൂടുതൽ തെളിച്ചപ്പോൾ ഒരു കുളവും, കുളത്തിൽ നിന്നും ക്ഷേത്രത്തിൻറെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി.
കുളം വൃത്തിയാക്കി നടത്തിയ തിരച്ചിലിൽ വലതുകരം ഉടഞ്ഞ ശാസ്താ വിഗ്രഹം കണ്ടെത്തി. ചെങ്കൽത്തറ കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രവും ഉപദേവതാ പ്രതിഷ്ഠയും നടത്തി.പഞ്ചശാസ്താ ക്ഷേത്രങ്ങളുടെ ഭൂമിശാസ്ത്രപരമായ ദിശാ അടിസ്ഥാനത്തിലും മൂഴിയാറിലെ ശാസ്താക്ഷേത്രം പണ്ടെങ്ങോ കാണാതായ കാന്തമല ശാസ്താക്ഷേത്രമാകാമെന്ന് കരുതുന്നു..
ശബരിമലയിൽ സന്യാസ ഭാവത്തിലെ അയ്യപ്പനുമാണെന്ന് വിശ്വാസം. കുളത്തൂപ്പുഴ മുതൽ ശബരിമല വരെയുള്ള പഞ്ചശാസ്താ ക്ഷേത്രത്തിൽ തൊഴുത് ദർശനം നടത്തുന്നവർ ജീവിതത്തിൻറെ എല്ലാ ഭാവങ്ങളും അവസ്ഥകളും അറിഞ്ഞു ' തത്വമസി 'യാകുന്നു..
No comments:
Post a Comment