Tuesday 22 November 2016

പതിവ് തെറ്റിച്ചില്ല; 53 ആം വയസ്സിലും 608 നെയ്‌ത്തേങ്ങയുമായി സോമനാചാരി സന്നിധാനത്ത് എത്തി...


(കടപ്പാട് : Reporter Live)
ശബരിമല: അയ്യപ്പന് 608 നെയ്‌ത്തേങ്ങകളുമായി മലകയറിയെത്തിയ സോമനാചാരി, ഭക്തിയുടെ വേറിട്ട മുഖമായി. 36 കിലോഗ്രാം നെയ്യും, 130 കിലോഗ്രാം നാളികേരവുമടങ്ങുന്ന ചുമട് ഒറ്റയ്‌ക്കെടുത്താണ് 53 വയസ്സുകാരനായ സോമനാചാരി അഞ്ചാം വര്‍ഷവും സന്നിധാനത്ത് എത്തുന്നത്. 
ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടിന് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങിയ സോമനാചാരി, രാത്രി എട്ടു മണിയോടെ സന്നിധാനത്ത് എത്തുകയായിരുന്നു. തളര്‍ച്ച തോന്നിയപ്പോഴൊക്കെ വഴിയില്‍ വിശ്രമിച്ച സോമനാചാരി സാവധാനമാണ് മല കയറിയത്. സോമനാചാരിയെ സഹായിക്കാന്‍ മകന്‍ പ്രസാദും, അയല്‍വാസികളായ ഏതാനും ചെറുപ്പക്കാരും ഒപ്പമുണ്ടായിരുന്നു. കോട്ടയം നീണ്ടൂര്‍ സ്വദേശിയാണ് സോമനാചാരി. നേരത്തെ ചുമട്ട് തൊഴിലാളിയായിരുന്നു സോമനാചാരി. എന്നാല്‍ ഇപ്പോള്‍ ചെറിയ തോതില്‍ കൃഷിയും ജനവാസ മേഖലയില്‍ എത്തുന്ന പാമ്പുകളെ പിടികൂടലുമൊക്കെയായി സോമനാചാരി കഴിയുകയാണ്....
വീടിനുടത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭക്തര്‍ നല്‍കുന്ന ചെറിയ തുകകള്‍ സമാഹരിച്ചാണ് ശബരിമല ദര്‍ശനത്തിന് സോമനാചാരി പണം കണ്ടെത്തുന്നത്. ഇശ്വരാനുഗ്രഹത്തിന്റെ അംശം നല്ലവരായ നാട്ടുകാര്‍ക്ക് കൂടി കിട്ടാനാണ് താന്‍ മല ചവിട്ടുന്നതെന്ന് സോമനാചാരി പറയുന്നു....

No comments:

Post a Comment